Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Making Us

അ​മേ​രി​ക്ക​യു​ടെ ആ​ശ്രി​ത​രാ​ക്കു​ന്നു; വ്യാ​പാ​ര​ക്ക​രാ​റി​ൽ ​വി​മ​ർ​ശ​നവു​മാ​യി രാ​ഹു​ൽ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ-​​​​യു​​​​എ​​​​സ് വ്യാ​​​​പാ​​​​ര ക​​​​രാ​​​​ർ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ മോ​​​​ദി സ​​​​ർ​​​​ക്കാ​​​​രി​​​​നെ​​​​തി​​​​രേ രൂ​​​​ക്ഷ​​​​വി​​​​മ​​​​ർ​​​​ശ​​​​വു​​​​മാ​​​​യി കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി. ക​​​​രാ​​​​റി​​​​ലൂ​​​​ടെ ഇ​​​​ന്ത്യ​​​​ൻ ക​​​​ർ​​​​ഷ​​​​ക​​​​രെ അ​​​​മേ​​​​രി​​​​ക്ക​​​​യ്ക്ക് വി​​​​റ്റി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് രാ​​​​ഹു​​​​ൽ ആ​​​​രോ​​​​പി​​​​ച്ചു. ഇ​​​​ന്ത്യ​​​​ൻ കാ​​​​ർ​​​​ഷി​​​​ക​​രം​​​​ഗ​​​​ത്ത് ദീ​​​​ർ​​​​ഘ​​​​കാ​​​​ലാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ മ​​​​റ്റൊ​​​​രു രാ​​​​ജ്യ​​​​ത്തി​​​​ന് ആ​​​​ധി​​​​പ​​​​ത്യം സ്ഥാ​​​​പി​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക​​​​യാ​​​​ണോ​​​​യെ​​​​ന്നു രാ​​​​ഹു​​​​ൽ ചോ​​​​ദി​​​​ച്ചു.

യു​​​​എ​​​​സ് ക​​​​രാ​​​​റി​​​​ന്‍റെ പേ​​​​രി​​​​ൽ ഇ​​​​ന്ത്യ​​​​ൻ ക​​​​ർ​​​​ഷ​​​​ക​​​​രെ വ​​​​ഞ്ചി​​​​ക്കു​​​​ന്ന​​​​തി​​​​ന് ന​​​​മ്മ​​​​ൾ സാ​​​​ക്ഷ്യം​​​​വ​​​​ഹി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഡ്രൈ ​​​​ഡി​​​​സ്റ്റി​​​​ലേ​​​​ഴ്‌​​​​സ് ഗ്രെ​​​​യി​​​​ൻ​​​​സ് (ഡി​​​​ഡി​​​​ജി) ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്യു​​​​ന്ന​​​​തി​​​​ന്‍റെ അ​​​​ർ​​​​ഥ​​​​മെ​​​​ന്താ​​​​ണെ​​​​ന്ന് രാ​​​​ഹു​​​​ൽ ചോ​​​​ദി​​​​ച്ചു. ഇ​​​​ന്ത്യ​​​​ൻ ക​​​​ന്നു​​​​കാ​​​​ലി​​​​ക​​​​ൾ​​​​ക്ക് ജി​​​​എം (ജ​​​​നി​​​​ത​​​​ക​​​​മാ​​​​റ്റം വ​​​​രു​​​​ത്തി​​​​യ) വി​​​​ത്തു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള അ​​​​മേ​​​​രി​​​​ക്ക​​​​ൻ ധാ​​​​ന്യ​​​​ത്തി​​​​ൽ​​​​നി​​​​ന്നു നി​​​​ർ​​​​മി​​​​ച്ച ഡി​​​​സ്റ്റി​​​​ലേ​​​​ഴ്‌​​​​സ് ഗ്രെ​​​​യി​​​​ൻ​​​​സ് ന​​​​ൽ​​​​കു​​​​മെ​​​​ന്നാ​​​​ണോ ഇ​​​​തി​​​​ന​​​​ർ​​​​ഥം? ഇ​​​​ത് ന​​​​മ്മു​​​​ടെ ക്ഷീ​​​​ര​​​​ക​​​​ർ​​​​ഷ​​​​ക​​​​രെ യു​​​​എ​​​​സ് കാ​​​​ർ​​​​ഷി​​​​ക വ്യ​​​​വ​​​​സാ​​​​യ​​​​ത്തി​​​​ന്‍റെ ആ​​​​ശ്രി​​​​ത​​​​രാ​​​​ക്കി​​ല്ലേ? ജി​​​​എം സോ​​​​യാ​​​​ എ​​​​ണ്ണ ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്യാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ച്ചാ​​​​ൽ, മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ്, മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര, രാ​​​​ജ​​​​സ്ഥാ​​​​ൻ തു‌​​​​ട​​​​ങ്ങി രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ള​​​​മു​​​​ള്ള സോ​​​​യാ ക​​​​ർ​​​​ഷ​​​​ക​​​​രി​​​​ൽ അ​​​​തി​​​​ന്‍റെ പ്ര​​​​ത്യാ​​​​ഘാ​​​​തം എ​​​​ന്താ​​​​യി​​​​രി​​​​ക്കും? ഇ​​​​നി​​​​യൊ​​​​രു വി​​​​ല​​​​യി​​​​ടി​​​​വ് അ​​​​വ​​​​ർ എ​​​​ങ്ങ​​​​നെ നേ​​​​രി​​​​ടും? -രാ​​ഹു​​ൽ​​ ചോ​​​​ദി​​​​ച്ചു.

കാ​​​​ല​​​​ക്ര​​​​മേ​​​​ണ അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ​​​​യ​​​​ർ​​​​വ​​​​ർ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കും മ​​​​റ്റ് വി​​​​ള​​​​ക​​​​ൾ​​​​ക്കും ഇ​​​​ന്ത്യ​​​​ൻ വി​​​​പ​​​​ണി തു​​​​റ​​​​ന്നു​​​​കൊ​​​​ടു​​​​ക്കാ​​​​നു​​​​ള്ള സ​​​​മ്മ​​​​ർ​​​​ദ​​​​ത്തെ​​​​യാ​​​​ണോ ഇ​​​​ത് സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്? ‘വാ​​​​ണി​​​​ജ്യേ​​​​ത​​​​ര ത​​​​ട​​​​സ​​​​ങ്ങ​​​​ൾ’ നീ​​​​ക്കം ചെ​​​​യ്യു​​​​ക എ​​​​ന്ന​​​​തി​​​​ന്‍റെ അ​​​​ർ​​​​ഥ​​​​മെ​​​​ന്താ​​​​ണ്? ഭാ​​​​വി​​​​യി​​​​ൽ ഇ​​​​ന്ത്യ ജി​​​​എം വി​​​​ള​​​​ക​​​​ളോ​​​​ടു​​​​ള്ള നി​​​​ല​​​​പാ​​​​ടി​​​​ൽ അ​​​​യ​​​​വു​​​​വ​​​​രു​​​​ത്തു​​​​മെ​​​​ന്നാ​​​​ണോ? ഒ​​​​രി​​​​ക്ക​​​​ൽ വാ​​​​തി​​​​ൽ തു​​​​റ​​​​ന്നാ​​​​ൽ, ഓ​​​​രോ വ​​​​ർ​​​​ഷ​​​​വും അ​​​​ത് കൂ​​​​ടു​​​​ത​​​​ൽ തു​​​​റ​​​​ക്കാ​​​​ൻ പ്ര​​​​യാ​​​​സ​​​​മു​​​​ണ്ടാ​​​​കി​​​​ല്ല. ഇ​​​​ത് ഇ​​​​ന്ന​​​​ത്തെ കാ​​​​ര്യം മാ​​​​ത്ര​​​​മ​​​​ല്ല. ഭാ​​​​വി​​​​യെ​​​​ക്കു​​​​റി​​​​ച്ചു കൂ​​​​ടി​​​​യാ​​​​ണ്. ഇ​​​​ന്ത്യ​​​​യു​​​​ടെ കാ​​​​ർ​​​​ഷി​​​​ക വ്യ​​​​വ​​​​സാ​​​​യ​​​​ത്തി​​​​ൽ ദീ​​​​ർ​​​​ഘ​​​​കാ​​​​ലാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ മ​​​​റ്റൊ​​​​രു രാ​​​​ജ്യ​​​​ത്തി​​​​നു പി​​​​ടി​​​​മു​​​​റു​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക​​​​യാ​​​​ണോ​​​​യെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ചോ​​​​ദി​​​​ച്ചു.

ചരിത്ര നേട്ടം: മോദി

ന്യൂ​​ഡ​​ൽ​​ഹി: 38 രാ​​ജ്യ​​ങ്ങ​​ളു​​മാ​​യി ഒ​​പ്പു​​വ​​ച്ച വ്യാ​​പാ​​ര ക​​രാ​​റു​​ക​​ൾ ഇ​​ന്ത്യ​​യു​​ടെ വ്യാ​​പാ​​ര ച​​രി​​ത്ര​​ത്തി​​ൽ നാ​​ഴി​​ക​​ക്ക​​ല്ലാ​​ണെ​​ന്ന് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി. സ്വകാ​​ര്യ കോ​​ർ​​പ​​റേ​​റ്റ് മേ​​ഖ​​ല കൂ​​ടു​​ത​​ൽ നി​​ക്ഷേ​​പം ന​​ട​​ത്ത​​ണ​​മെ​​ന്ന് വാ​​ർ​​ത്താ ഏ​​ജ​​ൻ​​സി​​യാ​​യ പി​​ടി​​ഐ​​ക്ക് അ​​നു​​വ​​ദി​​ച്ച അ​​ഭി​​മു​​ഖ​​ത്തി​​ൽ മോ​​ദി ആ​​വ​​ശ്യ​​പ്പെ​​ട്ടു. കേ​​ന്ദ്ര ധ​​ന​​മ​​ന്ത്രി നി​​ർ​​മ​​ല സീ​​താ​​രാ​​മ​​ൻ അ​​വ​​ത​​രി​​പ്പി​​ച്ച ബ​​ജ​​റ്റി​​നെ മോ​​ദി പ്ര​​കീ​​ർ​​ത്തി​​ച്ചു.

ഉ​​റ​​പ്പു​​ള്ള വ്യാ​​പാ​​ര ക​​രാ​​റു​​ക​​ൾ യാ​​ഥാ​​ർ​​ഥ്യ​​മാ​​ക്കു​​ന്ന​​തി​​ൽ യു​​പി​​എ സ​​ർ​​ക്കാ​​ർ പ​​രാ​​ജ​​യ​​പ്പെ​​ട്ടു​​വെ​​ന്നു മോ​​ദി കു​​റ്റ​​പ്പെ​​ടു​​ത്തി. വി​​ശി​​ഷ്ട് ഭാ​​ര​​തി​​ൽ വ​​നി​​ത​​ക​​ൾ സു​​പ്ര​​ധാ​​ന പ​​ങ്ക് വ​​ഹി​​ക്കു​​മെ​​ന്ന് അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. ധ​​ന​​മ​​ന്ത്രി നി​​ർ​​മ​​ല സീ​​താ​​രാ​​മ​​ൻ തു​​ട​​ർ​​ച്ച​​യാ​​യി ഒ​​ന്പ​​തു ബ​​ജ​​റ്റ് അ​​വ​​ത​​രി​​പ്പി​​ച്ച​​ത് രാ​​ജ്യ​​ത്തെ സ്ത്രീ​​ക​​ൾ​​ക്കു പ്ര​​ചോ​​ദ​​ന​​മാ​​ണ്. ഇ​​ത് റി​​ക്കാ​​ർ​​ഡും അ​​ഭി​​മാ​​ന​​ക​​ര​​മാ​​യ നേ​​ട്ട​​വു​​മാ​​ണ്- മോ​​ദി പ​​റ​​ഞ്ഞു.

Latest News

Corehub Up